പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

ക്ലാസില്‍ പ്രവേശിച്ച ശേഷം പതിവ് പോലെ തന്നെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില പരിശോധിച്ചു , രണ്ട് വിദ്യാര്‍ത്ഥികള്‍  കഴിഞ്ഞ ഏതാനും   ദിവസങ്ങളായ്  ക്ലാസിലെത്തുന്നില്ല. സലീമും സുഹെെലുമാണത് ,  നന്നായ്  പഠിക്കുന്ന  മിടുക്കന്മാരാണ് രണ്ടു പേരും  ,  ഇയ്യിടെയായ്  ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നതില്‍  രണ്ടാളും  അല്‍പം ഉഴപ്പായത് പോലെ ,സ്ഥിരമായ് ക്ലാസ് മുടക്കുകയും പഠനക്കാര്യത്തില്‍ പിന്നാക്കം നില്‍കുകയും ചെയ്യുന്ന  മറ്റുചില   വിദ്യാർത്ഥി കള്‍ ഇതേ ക്ലാസില്‍ വേറെയുണ്ട് ,  ഇക്കൂട്ടത്തിൽ രണ്ടുപേ രാണ് ഷഫീഖും റിയാസും. സുഹെെലും സലീമും ഹാജരില്ലന്ന് കണ്ട അധ്യാപകന്‍ അവരെ പറ്റി സംസാരിച്ച് കൊണ്ട് വിദ്യാര്‍ത്ഥികളോട് ഇപ്രകാരം പറയുകയാണെന്ന് കരുതു . ''സുഹെെലും സലീമും ശഫീഖിനെയും റിയാസിനെയും മറ്റും പോലെ ക്ലാസ് മുടക്കുകയാണെങ്കില്‍  ഹാജർ ഇല്ലാത്ത ത് നിമിത്തം ഇവർ തോറ്റുപോകും .   പഠന മികവുള്ളവ രാണെങ്കിലും ശെരി മതിയായ ഹാജർ നിലയില്ലാ ത്ത വിദ്യാർത്ഥികൾ വിജയിക്കുകയില്ല  '' ഇത്രയും കേള്‍കുന്ന നിങ്ങള്‍ക് എന്താണ് മനസിലാക...