പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അല്ലാഹുവിന്നായി ചരിത്രത്തിന്നായി ; ഒരു വ്യാജപുസ്തകം മൊഴിമാറി വന്നപ്പോൾ

ഇമേജ്
ഷിയാ പണ്ഡിതന്റെ ആത്മനിരൂപണമെന്നവണ്ണം  പ്രചരിപ്പിക്കപ്പെട്ടത് വ്യാജ പുസ്‌തകത്തിന്‍റെ പരിഭാഷ! എത്ര തന്നെ സമർത്ഥമാ യ് മറച്ചുപിടിച്ചാച്ചാലും ഏതൊരു കളവിലും എന്തെങ്കിലുമൊക്കെ തെളിവുകൾ ബാക്കിനിൽകും,  സത്യാന്വേഷികൾക് വേണ്ടി അല്ലാഹു തുറന്നിടുന്ന വാതിലുകളാണവ, അന്വേഷണ ബുദ്ധിയുള്ളവർ അതിലൂടെ യഥാസമയം സത്യം മനസിലാക്കുകയും ചെയ്യുന്നു,  ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല; ഇമാം  ഖുമൈനിയെപ്പോലെ   പ്രഗത്ഭനും സർ വ്വാ ദരണീയനുമായ ഒരു ഷിയാ പണ്ഡിതനെ  വ്യക്തിഹത്യ ചെയ്യുവാനും ഷിയാ സരണിയെക്കുറിച്ച്  അപകീര്‍ത്തി പരത്തുവാനും വേണ്ടി ഇല്ലാത്ത  ആയത്തുല്ലയുടെ  പേരിൽ ഒരു പുസ്‌തകം കെട്ടിയുണ്ടാക്കിയപ്പോൾ അത് അബദ്ധങ്ങളുടെ  കലവറയായ്  മാറുകയായിരുന്നു, ഈ കൃതൃമം  ഉലമാക്കൾ  കയ്യോടെ പിടിക്കുകയും പുസ്‌തകത്തിന്റെ വ്യാജ രചയിതാവിനെ സംബന്ധിച്ചും പുസ്‌തകത്തിലെ വ്യാജാരോപണങ്ങളെ സംബന്ധിച്ചും അക്കമിട്ടുള്ള ഖണ്ഡങ്ങളുമായ് മുന്നോട്ടു  വരികയുമുണ്ടായി ,  പുറത്തിറങ്ങിയപ്പോൾ തന്നെ പുസ്തകത്തെ ഉത്സാഹപൂര്‍വ്വം ആഘോഷിച്ച അറബ് ലോകത്തെ ഷിയാവിരുദ്ധ കേന്ദ്രങ്ങൾ...