പോസ്റ്റുകള്‍

ഡിസംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അല്ലാഹുവിനായി ചരിത്രത്തിനായി ; ഒരു വ്യാജപുസ്തകം മൊഴിമാറി വന്നപ്പോൾ

ഇമേജ്
ഷിയാ പണ്ഡിതന്റെ ആത്മനിരൂപണമെന്നവണ്ണം  പ്രചരിപ്പിക്കപ്പെട്ടത് വ്യാജ പുസ്‌തകത്തിന്‍റെ പരിഭാഷ!   എത്ര സമർത്ഥമാ യ് മറച്ചുപിടിച്ചാച്ചാലും ഏതൊരു കളവിലും എന്തെങ്കിലുമൊക്കെ തെളിവുകൾ ബാക്കിനിൽകും ,  സത്യാന്വേഷികൾക് വേണ്ടി അല്ലാഹു തുറന്നിടുന്ന വാതിലുകളാണവ , അന്വേഷണ ബുദ്ധിയുള്ളവർ അതിലൂടെ യഥാസമയം സത്യം മനസിലാക്കുകയും ചെയ്യുന്നു.  ഇവിടെയും സംഭവിച്ചത് മറ്റൊന്നുമല്ല ,  ഇമാം  ഖുമൈനിയെപ്പോലെ  , ഒരു പ്രമുഖ ഷിയാ പണ്ഡിതനെ  വ്യക്തിഹത്യ ചെയ്യുവാനും ഷിയാ സരണിയെക്കുറിച്ച്  അപകീര്‍ത്തി പരത്തുവാനും വേണ്ടി  ഇല്ലാത്ത ഷിയാ പണ്ഡിതന്റെ പേരിൽ ഒരു പുസ്‌തകം കെട്ടിയുണ്ടാക്കിയപ്പോൾ അത് അബദ്ധങ്ങളുടെ  കലവറയായ്  മാറുകയായിരുന്നു ,  ഈ കൃതൃമം  ഉലമാക്കൾ  കയ്യോടെ പിടിക്കുകയും പുസ്‌തകത്തിന്റെ വ്യാജ രചയിതാവിനെ സംബന്ധിച്ചും പുസ്‌തകത്തിലെ വ്യാജാരോപണങ്ങളെ സംബന്ധിച്ചും അക്കമിട്ടുള്ള ഖണ്ഡങ്ങളുമായ് മുന്നോട്ടു  വരികയുമുണ്ടായി  ,  പുറത്തിറങ്ങിയപ്പോൾ തന്നെ പുസ്തകത്തെ ഉത്സാഹപൂര്‍വ്വം ആഘോഷിച്ച അറബ് ലോകത്തെ ഷിയാവിരുദ്ധ കേന്ദ്രങ്ങൾ  ...