Posts

Showing posts from October, 2013

കര്‍ബല വിസ്മരിക്കേണ്ടുന്ന കഥനമോ ??

Image
'മുഹമ്മദ് നബി [സ] യില്‍ നിന്നും ഇമാം അലിയിലൂടെ' എന്ന ഖിലാഫത്ത് വിഷയത്തിലെ ഷിയീ വീക്ഷണത്തെ അപഹസിക്കുവാന്‍  ഷിയീവിരുദ്ധര്‍‍ സര്‍വ സാധാരണമായി ഉന്നയിക്കാറുള്ള  ആക്ഷേപമാണ്  കുടുംബ വാഴ്ച്ചാ വാദം എന്നത്. എന്നാല്‍ യസീദിന്‍റെ മംലൂക്കീയത്തിനെ ന്യായീകരിക്കുന്നതിനായി ഈ മുടന്തന്‍ ന്യായത്തെ പോലും ബലിയറുത്തുുകൊണ്ടാണ് നവംബര്‍ മാസം15'  (മുഹറം 37ആം ലക്കം) ശബാബ് വാരിക ഹുസെനീയത്തിനെതിരില്‍ വാള് വീശിയത്. ഇതില്‍ 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളേ ചൊല്ലി വിലപിക്കുകയോ ' എന്ന തലക്കെട്ടോടെ വന്ന ഐം ഐം നദവിയുടെ കവര്‍സ്റ്റോറിയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണയായ സഗതിയും. രാജ ഭരണത്തെ ഇസ്ലാം എതിര്‍കുന്നില്ല എന്ന് പച്ചയായി പറയുന്ന എംഎം നദവിയുടെ പ്രസ്തുത ലേഖനം കര്‍ബല വിസ്മരിക്കേണ്ട കഥനമാണെന്നതാണ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും. കാലങ്ങൾക് ഇപ്പുറവും  ബദറും ഉഹദും ഖൈബറുമൊക്കെ ഉശിരോടെ ഓർമ്മിക്കുന്ന മുസ്ലിം മില്ലത്തിന്ന്  കര്ബലാ സ്മരണയെ  മാത്രം അസംഗതമെന്നു വിധിക്കുന്നവരെ ആദ്യമായി വായിച്ച  ചിലരെങ്കിലും ആശുറാ മജ്ലിസുകളെ പ്രചാരമുക്തമാക്കാൻ വെമ്പുന്നവർ മറതിയുടെ ഇരുട്ടറയിലടച്ചു മറച്ചുപിടിക്കുന്ന ചരിത്ര ഭാഗങ്ങൾ