Posts

Showing posts from 2024

ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

ക്ലാസില്‍ പ്രവേശിച്ച ശേഷം പതിവ് പോലെ തന്നെ അദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികളുടെ ഹാജര്‍ നില പരിശോധിച്ചു , രണ്ട് വിദ്ധ്യാര്‍ത്ഥികള്‍ മൂന്ന് ദിവസമായി ക്ലാസിലെത്തുന്നില്ല.  സലീമും സുഹെെലുമാണത് നന്നായി പഠിക്കുന്ന ഇവര്‍ ഈയിടയായ് ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നതില്‍ അല്‍പം ഉഴപ്പായത് പോലെ ,സ്ഥിരമായ് ക്ലാസ് മുടക്കുകയും പഠനക്കാര്യത്തില്‍ പിന്നാക്കം നില്‍കുകയും ചെയ്യുന്ന ഏതാനും വിദ്ധ്യാര്‍ത്ഥികള്‍ ഇതേ ക്ലാസില്‍ വേറെയുണ്ട് ശഫീഖും റിയാസുമാണതില്‍ രണ്ട് പേര്‍.  സുഹെെലും സലീമും ഹാജരില്ലന്ന് കണ്ട അദ്ധ്യാപകന്‍ അവരെ പറ്റി സംസാരിച്ച് കൊണ്ട് വിദ്ധ്യാര്‍ത്ഥികളോടായ് ഇപ്രകാരം പറയുകയാണെന്ന് കരുതു . ''സുഹെെലും സലീമും ശഫീഖിനെയും റിയാസിനെയും മറ്റും പോലെ ക്ലാസ് മുടക്കുകയാണെങ്കില്‍ ഹാജര് ഇല്ലാത്ത കാരണത്താല്‍ അവര്‍ ജയിക്കുകയില്ല. ഇനി നന്നായി പഠിക്കുന്നവരായാല്‍ പോലും ഹാജരില്ലാത്ത വിദ്ധ്യാര്‍ത്ഥികള്‍ തോറ്റത് തന്നെ '' ഇത്രയും കേള്‍കുന്ന നിങ്ങള്‍ക് എന്താണ് മനസിലാക്കാന്‍ കഴിയുക ?  വിദ്ധ്യാര്‍ത്തികളായ സുഹെെലും സലീമും ഉഴപ്പന്‍മാരായ ശഫീഖിനെയും റിയാസിനെയും പോലെ ക്ലാസ് മുടക്കാന്‍ തുടങ്ങിയാല്‍ നന്നായി പഠിക്കുന്നവരായാല്